വാക്സിന്‍ പരീക്ഷണം; ജനങ്ങളെ ക്ഷണിച്ച് മോസ്‌കോ മേയര്‍

By News Desk, Malabar News
moscow mayor invites people to take covid vaccine
Sergei Sobyanin
Ajwa Travels

മോസ്‌കോ: കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പരീക്ഷണം നടത്താതെ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ റഷ്യയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഉടന്‍ ആരംഭിക്കാന്‍ പോകുന്ന സ്പുട്‌നിക്കിന്റെ പരീക്ഷണത്തിലേക്ക് ക്ഷണവുമായി സെര്‍ഗി സോബ്യാനിന്‍ മുന്നോട്ട് വന്നത്. വാക്‌സിന്റെ രജിസ്‌ട്രേഷന് ശേഷമുള്ള ആറുമാസക്കാലം 40,000 പേരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും വാക്‌സിന്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും മേയര്‍ വ്യക്തമാക്കി.

ആഗസ്റ്റ് 11 ന് വാക്‌സിന് അംഗീകാരം നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഇതിനോടകം കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ നല്‍കിയതിന്റെ പാര്‍ശ്വഫലമായി മകള്‍ക്ക് നേരിയ പനി ഉണ്ടായെങ്കിലും ശരീരത്തില്‍ വലിയ തോതില്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി പുടിന്‍ അറിയിച്ചു. കോവിഡ് 19 നെതിരെ ദീര്‍ഘകാല പ്രതിരോധശേഷി സ്പുട്‌നിക്-വി നല്‍കുമെന്നും പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു.

റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെ മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിനെ കുറിച്ച് ലോകാരോഗ്യ സംഘടനക്ക് വിശദമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. റഷ്യ അനുമതി നല്‍കിയെങ്കിലും അന്താരാഷ്ട്ര വിദഗ്ധര്‍ക്കിടയില്‍ വാക്‌സിന് സ്വീകാര്യത ലഭിച്ചിട്ടില്ല. വാക്‌സിന്റെ സുരക്ഷയും ഗുണഫലവും വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ റഷ്യ ഇത് വരെ നല്‍കിയിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്ര വിദഗ്ധര്‍ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും കൂടുതല്‍ വാക്‌സിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്നാല്‍, ദീര്‍ഘകാലത്തെ ഗവേഷണഫലമാണ് സ്പുട്‌നിക്കിന്റെ വികസനമെന്നും സുരക്ഷിതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മോസ്‌കോ മേയര്‍ പറയുന്നു. കൊറോണ വൈറസിനെ തുടച്ചു നീക്കാനുള്ള പദ്ധതിയുടെ ഭാഗമായി വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസമാണിതെന്നും സോബ്യാനിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE