പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു

By News Desk, Malabar News
drowned to death-palakkad
Representational Image
Ajwa Travels

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയാണ് ഫെമിന.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ഷെരീഫിനെ രക്ഷിക്കാൻ ശ്രമിക്കവേ ഫെമിനയും ഒഴുക്കിൽ പെടുകയായിരുന്നു. ഇരുവരെയും പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവെച്ചു; പരാതിയുമായി യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE