രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി

By News Desk, Malabar News
Ajwa Travels

മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും.

ജില്ലാ കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാർത്താ സമ്മേളനം നാളെ ഉച്ചക്ക് 12ന് നടത്തുമെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. അതേസമയം, വിഷയത്തിൽ എംഎസ്‌എഫിലും പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. പാർട്ടിയുടെ സ്‌ത്രീവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന സീനിയർ വൈസ് പ്രസിഡണ്ട് എപി അബ്‌ദു സമദ് രാജി സമർപ്പിച്ചു. സംസ്‌ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതൽ പേർ രാജി സമർപ്പിക്കുമെന്നാണ് വിവരം.

സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ അനുകൂലിക്കുന്നവർ വാട്‍സാപ് ഗ്രൂപ്പുകളിലൂടെ ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപം തുടരുന്നതിൽ പ്രതിഷേധിച്ചാണ് നടപടി.

Also Read: അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE