യൂദാസ് പരാമര്‍ശത്തില്‍ ഷാഫിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

By Syndicated , Malabar News
Muhammed Riyas_Malabar news
Muhammed Riyas
Ajwa Travels

തിരുവനന്തപുരം: ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ച ഷാഫി പറമ്പില്‍ എം എല്‍ എക്ക് മറുപടിയുമായി ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ്. യു ഡി എഫ് വിട്ട് അബ്‌ദുള്ള കുട്ടി, ടോം വടക്കന്‍ എന്നിവര്‍ ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ എവിടെയും കേട്ടിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

‘അബ്‌ദുള്ളക്കുട്ടി യു ഡി എഫ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. അബ്‌ദുള്ളക്കുട്ടിയെ ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല. ടോം വടക്കന്‍ യു ഡി എഫ് വിട്ട് ബി ജെ പിയില്‍ ചേക്കേറിയിരുന്നു. ടോം വടക്കനെ ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടേയില്ല. ഖുശ്ബു, ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബി ജെ പിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു. അവരെ ആരെയും ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് ഇന്നുവരെ വിളിച്ചില്ല’- ഫേസ്ബുക് പോസ്‌റ്റില്‍ മുഹമ്മദ് റിയാസ് പറഞ്ഞു

ഫേസ്ബുക് പോസ്‌റ്റിന്റെ പൂര്‍ണ രൂപം

ജോസ് കെ മാണിയെ ‘യൂദാസ്’ എന്ന് വിളിക്കുന്ന കോണ്‍ഗ്രസിനോട്. അബ്‌ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അബ്‌ദുള്ളക്കുട്ടിയെ ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചതായി നാം എവിടെയും കേട്ടില്ല. ടോം വടക്കന്‍ UDF വിട്ട് ബിജെപിയില്‍ ചേക്കേറിയിരുന്നു. ടോം വടക്കനെ ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടേയില്ല.

ഖുശ്ബു, ജ്യോതിരാദിത്യ സിന്ധ്യയുമടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു. അവരെ ആരെയും ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് ഇന്നുവരെ വിളിച്ചില്ല. ജോസ് കെ മാണി യുഡിഎഫ് വിട്ടു പക്ഷെ മതവര്‍ഗീയ ബിജെപിക്കൊപ്പം അല്ല മതനിരപേക്ഷ എല്‍ഡിഎഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു. ഉടനെ കോണ്‍ഗ്രസിന് ജോസ് കെ മാണി യൂദാസായി.

മതവര്‍ഗീയ ഭ്രാന്തൻമാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം എന്നതിന് ഇതില്‍പരം തെളിവ് മറ്റെന്തു വേണം? യേശുവിന്റെ 12 ശിഷ്യൻമാരില്‍ ഒരാളായിരുന്നു യൂദാസ് സ്‌കറിയോത്ത. യേശു ക്രിസ്‌തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിള്‍ പറയുന്നു. ബാബറി മസ്‌ജിദ് കര്‍സേവകര്‍ തകര്‍ക്കുമ്പോള്‍ അതിനു പിന്തുണ നല്‍കിയ നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചില്ല. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു പരിപൂര്‍ണ പിന്തുണ നല്‍കി 11 വെള്ളി ഇഷ്‌ടിക അയച്ചു കൊടുത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ‘യൂദാസ്’ എന്നു നിങ്ങള്‍ക്ക് വിളിക്കുവാന്‍ തോന്നിയില്ല.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അവസാനിപ്പിക്കാനുള്ള ബിജെപി അജണ്ടക്കൊപ്പം പരസ്യമായി നിലകൊള്ളുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ‘യൂദാസ്’ എന്ന് പാര്‍ട്ടിക്കകത്ത് വിളിക്കുവാന്‍ നിങ്ങള്‍ക്ക് നാവ് ചലിച്ചില്ല…

30 വെള്ളിക്കാശിന് മതനിരപേക്ഷതയെ തുടര്‍ച്ചയായി ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അല്ലെ യഥാര്‍ത്ഥത്തില്‍ ‘യൂദാസ്’?

-പി എ മുഹമ്മദ് റിയാസ്-

Read also: കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE