കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍

By Syndicated , Malabar News
Shafi Parambil_Malabar news
Shafi Parambil
Ajwa Travels

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടത് മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്പില്‍. മാണി സാറിന്റെ മകന്റെ പേര് ജോസ് എന്നാണെങ്കിലും പ്രവര്‍ത്തി കൊണ്ട് യൂദാസ് ആണെന്നും ഷാഫി തന്റെ ഫേസ് ബുക്ക് പോസ്‌റ്റില്‍ വ്യക്‌തമാക്കി. രാജ്യസഭാ എം പി സ്‌ഥാനം മാത്രം രാജി വച്ചാല്‍ പോരാ കോട്ടയം എം പി സ്‌ഥാനവും എം എല്‍ എ സ്‌ഥാനവും കൂടി രാജി വെക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു .

ഫേസ്ബുക് പോസ്‌റ്റിന്റെ പൂർണ രൂപം

മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണ്. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് UDF നെയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തനത്തെയാണ്. രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെ.

100 ശതമാനം അര്‍ഹതയുള്ള ലോകസഭാ സീറ്റ് ഒരു വാക്ക് പോലും പറയാതെ, ഒരു ചര്‍ച്ചയും കൂടാതെ നിഷേധിച്ചത് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കാര്യങ്ങളാല്‍ മുന്നണി വിട്ട പാര്‍ട്ടിയുടെ നേതാവിന് പരനാറി എന്ന് പേരിട്ട പിണറായി വിജയന്‍, ലോകസഭാ മെമ്പര്‍ ആയിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച് രാജ്യസഭാ സീറ്റ് കൊടുത്ത മുന്നണിയെ വഞ്ചിച്ച് കാല് മാറിയയാളെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയാന്‍ കേരളത്തിന് താൽപര്യമുണ്ട് .

സ്വന്തം വകയായി 500 ക സംഭാവന ചെയ്‌ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട .
ബാര്‍ കോഴ എന്നും പറഞ്ഞ് സമരം നടത്തിയ DYFI ക്കാര്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കാം .

Read also:  രാഷ്‌ട്രീയ വഞ്ചന; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല; പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE