ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്നും മേൽനോട്ടസമിതി ഒളിച്ചോടുന്നുവെന്ന ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
അതേസമയം തന്നെ മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്‌തികരമാണെന്നും, കൃത്യമായ ഇടവേളകളിൽ ഉപസമിതി അണക്കെട്ട് വിലയിരുത്തുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ വ്യക്‌തമാക്കി. കൂടാതെ അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി രൂപീകരിച്ച മേൽനോട്ടസമിതി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. കോതമംഗലം സ്വദേശി ഡോക്‌ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്‌ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
Read also : വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം