കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

By Staff Reporter, Malabar News
caught fire
(Image Courtesy: ANI)
Ajwa Travels

കൊൽക്കത്ത: നഗരത്തിലെ സ്ട്രാന്റ് റോഡിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിന്റെ 13 ആം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

വൈകിട്ട് 6.10 നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽ‌വേയുടെയും സൗത്ത് ഈസ്‌റ്റേൺ റെയിൽ‌വേയുടെയും ന്യൂ കൊയ്‌ലഘട്ട് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഈസ്‌റ്റേൺ റെയിൽ‌വേ വക്‌താവ് കമൽ ദിയോ ദാസ് പറഞ്ഞു.

അതേസമയം തീ നിയന്ത്രണ വിധേയമാക്കാൻ പത്തോളം ഫയർ എഞ്ചിനുകൾ സ്‌ഥലത്തെത്തിയിട്ടുണ്ടെന്ന് അഗ്‌നി ശമന സേന ഉദ്യോഗസ്‌ഥർ അറിയിച്ചു. തീ അണക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സ്ട്രാന്റ് റോഡിലെ ഗതാഗതം നിർത്തിയതായും അധികൃതർ പറഞ്ഞു. കെട്ടിടത്തിലെ മിക്ക ഇടങ്ങളിലെയും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

‘കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ തീ പടർന്നു. പരിക്കുകളോ ആളപായമോ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തു സ്‌ഥലം കുറവായതിനാൽ ചെറിയ പ്രശ്‌നം നേരിടുന്നു,’ എം‌ഐ‌സി ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്‌ഥൻ സുജിത് ബോസ് പറഞ്ഞു. രണ്ട് സോണൽ റെയിൽവേയുടെ ഓഫീസുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കമ്പ്യൂട്ടറൈസ്‌ഡ്‌ ടിക്കറ്റ് ബുക്കിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.

Read Also: ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE