‘ആർജെ മഡോണ’ സെക്കൻഡ്‌ ലുക്ക് പോസ്‌റ്ററിൽ നിഗൂഡതയും ആകാംക്ഷയും പ്രകടം

By Siva Prasad, Special Correspondent (Film)
  • Follow author on
RJ Madonna
Ajwa Travels

മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നആർജെ മഡോണ എന്ന ചിത്രം അതിന്റെ സെക്കൻഡ്‌ ലുക്ക് പ്രചരണ പോസ്‌റ്റർ പുറത്തിറക്കി. നിഗൂഡതയും ആകാംക്ഷയും പ്രകടമാക്കുന്ന, ജോസഫ്‌ പോൾസൺ ഡിസൈൻ ചെയ്‌ത പോസ്‌റ്റർ സിനിമയുടെ വേറിട്ട സ്വഭാവം വ്യക്‌തമാക്കുന്നു. മുൻപ് പുറത്തിറങ്ങിയ പോസ്‌റ്ററുകളും വ്യത്യസ്‌തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഹിച്ച്‌കോക്ക്‌ എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ്ആർജെ മഡോണ നിർമിക്കുന്നത്. അനിൽ ആന്റോ, അമലേന്ദു കെ രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം നവാഗതനായ ആനന്ദ്‌ കൃഷ്‌ണരാജാണ് സംവിധാനം നിർവഹിക്കുന്നത്. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്‌ണു തുടങ്ങിയരും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്.

മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, തുടർന്നുള്ള യാത്രയിൽ തികച്ചും അപരിചിതമായ സ്‌ഥലത്തും വ്യക്‌തിയുടെയും മുന്നിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപാശ്‌ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ആർജെ മഡോണ ഒരുക്കുന്നത്‘ –സംവിധായകൻ ആനന്ദ്‌ കൃഷ്‌ണരാജ്‌ പറഞ്ഞു.

സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്‌ണരാജ്‌ തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിർവഹിക്കുന്നത്. പി ശിവപ്രസാദ് വാർത്താ പ്രചാരണം നിർവഹിക്കുന്ന ഈ ചിത്രത്തിലെ മറ്റുവാർത്തകൾ ‘ആർജെ മഡോണ’ എന്ന ലിങ്കിൽ വായിക്കാം.

RJ Madonna
RJ Madonna 2nd look Poster

Most Read: ‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE