മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Mysuru-Gang-Rape
Ajwa Travels

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്.

പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ സത്യമംഗലം സ്വദേശികളായ പ്രതികൾ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടവരാണ്. സംഭവം നടന്ന് നാലാം ദിവസമാണ് പ്രതികളിൽ അഞ്ച് പേർ അറസ്‌റ്റിൽ ആകുന്നത്.

ഓഗസ്‌റ്റ് 25നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ 23കാരിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിൽസയിലാണ്. കേസില്‍ മലയാളി വിദ്യാർഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്‌തിരുന്നു.

Most Read:  വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE