തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്. ദേശീയ പണിമുടക്ക് നാളെയും തുടരുമെന്ന് എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു.
14 ദിവസം മുന്‍പ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയാണ് പണിമുടക്കുന്നതെന്നും എന്‍ജിഒ അസോസിയേഷന്‍ പ്രതികരിച്ചു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്നാണ് ഇന്ന് ഹൈക്കോടതി വിധിച്ചത്. പണിമുടക്കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കേരള സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.
Read Also: സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി; മന്ത്രി