തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌റ്റേജ് കാരിയേജുകളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ് ഉൾപ്പടെയുള്ള സ്‌റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്. അടുത്ത ജൂൺ 30ആം തീയതി വരെയാണ് നികുതി അടയ്‌ക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
നേരത്തെ അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ജൂൺ 30ആം തീയതി വരെ നീട്ടിയത്. നിലവിൽ കോവിഡ് വ്യാപനത്തിന് പിന്നാലെ സ്‌റ്റേജ് കാരിയേജുകളുടെ വരുമാനത്തിൽ ഉണ്ടായ കുറവ് കണക്കിലെടുത്താണ് ഇപ്പോൾ മന്ത്രി നികുതി അടക്കാനുള്ള കാലാവധി നീട്ടി ഉത്തരവ് പുറത്തിറക്കിയത്.
Read also: പണിമുടക്ക്; കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആക്രമം- കെ സുരേന്ദ്രൻ