നയൻ‌താരയുടെ ‘ഒ2’; ടീസർ റിലീസ് ചെയ്‌തു

By Film Desk, Malabar News
Ajwa Travels

നയൻ‌താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ഒ2‘വിന്റെ ടീസർ റിലീസ് ചെയ്‌തു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്. ചിത്രം ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിലാണ് റിലീസ് ചെയ്യുക.

ടീസറും നിഗൂഢതകൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. യാത്രക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്‌ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ടീസറിൽ നിന്ന് വ്യക്‌തമാകുന്നത്.

മലയാളി താരം ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് നിർമാണം. തമിഴ് എ അഴകൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ സെൽവ ആർ കെയാണ്. വിശാൽ ചന്ദ്രശേഖറാണ് ‘ഒ2‘വിന് സംഗീതം പകരുന്നത്.

Most Read: ഉഷ്‌ണതരംഗം രൂക്ഷം; ഡെൽഹിയിൽ റെക്കോർഡ് താപനില 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE