പാര്‍ട്ടിയില്‍ നിന്ന് അവഗണന; നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു

By Desk Reporter, Malabar News
Actor-Joy-Banerjee-has-left-the-BJP
Ajwa Travels

കൊല്‍ക്കത്ത: നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നു എന്നാരോപിച്ചാണ് ജോയ് ബിജെപി വിടുന്നത്. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടെന്ന് ജോയ് പറഞ്ഞു. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്.

2014ലാണ് ജോയ് ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് നല്ല സ്വീകരണമല്ല അദ്ദേഹത്തിന് പിന്നീട് കിട്ടിയത്. സംഘടനാപരമായി തന്നെ ഒതുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ശ്രമം നടന്നുവെന്നാണ് ജോയ് പറയുന്നത്.

2017ല്‍ താന്‍ സംഘടനക്ക് വേണ്ടി കൂടുതല്‍ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നു എന്ന് മോദിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതിന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ജോയ് പറഞ്ഞു. അടുത്തിടെ ജോയ് ബാനര്‍ജിയെ ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം മമതയെ പ്രകീര്‍ത്തിച്ച് ജോയ് രംഗത്തെത്തിയിരുന്നു.

Most Read:  അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണം; യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE