നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും

By Trainee Reporter, Malabar News
Baby died after tv setfall
Representational Image

ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ ഷാഹിനയുടെ ഭർത്താവിനെ അറിയിച്ചിരുന്നു. വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ കട്ടിലിന് അടിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് ഷാഫി പോലീസിൽ പരാതി നൽകി.

കേബിൾ കുടുങ്ങി മരിച്ച നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ഗർഭിണിയാണെന്ന വിവരം തന്നെ അറിയിച്ചില്ലെന്നും പ്രസവിച്ച വിവരം ഷാഹിന തന്നിൽ നിന്നും മറച്ചുവെച്ചെന്നും ഷാഫി പരാതിയിൽ പറയുന്നു. പോസ്‌റ്റ്‌മോർട്ടതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഷാഫിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിൽസയിലുള്ള ഷാഹിനയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Read also: ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE