‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്’; ചിത്രവുമായി വികെ പ്രശാന്ത്

By Staff Reporter, Malabar News
MALABARNEWS-VK
VK Prasanth
Ajwa Travels

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിലായതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പുനർനിർമ്മാണം ആരംഭിച്ച പാലാരിവട്ടം പാലത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് എംഎൽഎ വികെ പ്രശാന്ത് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’ എന്ന അടിക്കുറിപ്പോടെയാണ്‌ പ്രശാന്ത് ചിത്രം പങ്കുവെച്ചത്.

‘യുഡിഎഫ്‌ കാലത്തെ അഴിമതിയുടെ പ്രതീകമായ പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം 8 മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്‌ഥാന സർക്കാർ. ആകെയുള്ള 19 സ്‌പാനുകളിൽ പതിനേഴും പൊളിച്ച്‌ പുതിയത്‌ സ്‌ഥാപിച്ചു കൊണ്ടിരിക്കുകയാണ്.’ അദ്ദേഹം തന്റെ പോസ്‌റ്റിൽ പറയുന്നു.

ഉൽഘാടനം നടന്ന് മൂന്നാം വർഷം തന്നെ തകർന്ന പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം ഡിഎംആർസിയാണ് ഏറ്റെടുത്തത്. എട്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഎംആർസി ഉപദേഷ്‌ടാവ്‌ ഇ ശ്രീധരൻ നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.

പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി ആരോപണം നേരിട്ടിരുന്ന മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‍തത്. ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read Also: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE