ഷെയ്ൻ നായകനായി പുതിയ ചിത്രം; ഒപ്പം സണ്ണി വെയ്‌നും സിദ്ധാർഥും

By Film Desk, Malabar News
Ajwa Travels

ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പൂജയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഷെയ്ൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

സിൻസിൽ സെല്ലുലോയിഡിന്റെ എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. ‘വിക്രം വേദ’, ‘കൈദി’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സിഎസ് ആണ് സംഗീത സംവിധാനം. സുരേഷ് രാജൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് മഹേഷ് ഭുവനേന്ദ് ആണ്.

Most Read: അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിൽ റെയിൽവേയ്‌ക്ക് നഷ്‌ടം 200 കോടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE