അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിൽ റെയിൽവേയ്‌ക്ക് നഷ്‌ടം 200 കോടി

By Staff Reporter, Malabar News
Two More Trains Set On Fire In Bihar In Agnipath Recruitment Issues
Ajwa Travels

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാറിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി വിലയിരുത്തൽ. 50 കോച്ചുകളും 5 എഞ്ചിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷന്‍ ഡിആർഎം പ്രഭാത് കുമാർ പറഞ്ഞു. ഇവ ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്‌ഥയിലാണ്. പ്ളാറ്റ്‌ഫോമുകളും കമ്പ്യൂട്ടറുകളും, വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളും നശിച്ചിരുന്നു.

അതേസമയം, അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്‌ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. സേനാ മേധാവിമാർ പങ്കെടുക്കുന്ന യോഗം പ്രതിരോധമന്ത്രിയുടെ വീട്ടിൽ വച്ചാണ് നടക്കുന്നതെന്നാണ് സൂചന. അതിനിടെ, കേന്ദ്ര യുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വൻ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.

Read Also: വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE