കോഴിക്കോട്: പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്‌റ്റന്റ് കമ്മീഷണർ അറിയിച്ചു.
ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ ആറുവരെ ഭാഗികമായും, വൈകിട്ട് ആറുമുതൽ പുതുവൽസരാഘോഷം കഴിയുന്നത് വരെ പൂർണമായും നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, സർക്കാർ ഔദ്യോഗിക വാഹനങ്ങളെയും ആംബുലൻസുകളെയും കടത്തിവിടും.
ബീച്ച് ആശുപത്രിക്ക് സമീപം, കോർപറേഷൻ റോഡ്, സിഎച്ച് ഓവർബ്രിഡ്‌ജ് വഴി വരുന്ന വാഹനങ്ങളും നാലാം ഗേറ്റ് വഴി ബീച്ചിലേക്കുള്ള വഴിയും പുഷ്‌പ ജങ്ഷൻ, ചുങ്കം ജങ്ഷൻ, കോതി ജങ്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങൾ തടയുമെന്ന് പോലീസ് അറിയിച്ചു.
Most Read: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ