സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ

നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്‌ഞ നടത്താനാണ് സംസ്‌ഥാന സെക്രട്ടറിയേറ്റിലെ ധാരണ. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്‌ഞാ തീയതി നിശ്‌ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി

By Trainee Reporter, Malabar News
Saji Cherian's anti-contovercial speech; Motion to Dismiss Case
Ajwa Travels

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിപദത്തിലേക്ക്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്‌ഞ നടത്താനാണ് യോഗത്തിലെ ധാരണ.

ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്‌ഞാ തീയതി നിശ്‌ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെ സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. തുടർന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നത്.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിധി. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

സജി ചെറിയാൻ ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസ് റിപ്പോർട്ടിലും പറയുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തത്‌. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമർശിക്കാൻ അവകാശം ഉണ്ടെന്ന് ജില്ലാ പ്‌ളീഡറുടെ നിയമോപദേശവും പോലീസിന് ലഭിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം പോലീസ് അവസാനിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗത്തിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടച്ചക്രവുമാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വെച്ചായിരുന്നു പരാമർശം. പിന്നാലെ പരാമർശം വലിയ വിവാദം ആവുകയും സജി ചെറിയാന്റെ മന്ത്രിസ്‌ഥാനം തെറിക്കുകയുമായിരുന്നു. എന്നാൽ, പകരം മറ്റൊരാൾക്ക് സിപിഐഎം മന്ത്രിസ്‌ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന സാംസ്‌കാരിക വകുപ്പ് വിഎൻ വാസവനും ഫിഷറീസ് വി അബ്‌ദുറഹിമാനും യുവജനക്ഷേമം പിഎം മുഹമ്മദ് റിയാസിനും വീതിച്ചു നൽകുകയായിരുന്നു. പോലീസിന്റെ കണ്ടെത്തൽ അനുകൂലമായാൽ അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താൻ കഴിയും വിധമായിരുന്നു ക്രമീകരണം.

Most Read: കത്തിന് പിന്നാലെ നടപടി; ഭാരത് ജോഡോ യാത്രക്ക് പഞ്ചാബിൽ കനത്ത സുരക്ഷ ഒരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE