ഒമാനില്‍ നൈറ്റ് കര്‍ഫ്യൂ നിലവില്‍ വന്നു; ഒക്‌ടോബർ 24 വരെ തുടരും

By Staff Reporter, Malabar News
malabarnews-oman
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ ഒക്‌ടോബർ 24 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് അടച്ചിടല്‍. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗബാധയെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഭരണകൂടം രംഗത്തു വന്നത്. ഇന്നലെ മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു.

റോയല്‍ ഒമാന്‍ പോലീസിന്റെ നേതൃത്വത്തില്‍ നിയമലംഘനം കണ്ടെത്താനും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനമായി. ഉന്നതാധികാര സമിതിയുടെ കൂടുതല്‍ ഉത്തരവുകള്‍ വരുന്നത് വരെ മുഴുവന്‍ സമയവും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് പോലീസിന്റെ തീരുമാനം.

അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. കുടിവെള്ളം, വൈദ്യുതി, ടെലികോം മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കും.

വീടുകളിലേക്ക് ആവശ്യമുള്ള വസ്‌തുക്കൾ, പ്രകൃതി വാതകം, എണ്ണ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും കര്‍ഫ്യൂ ബാധകമായിരിക്കില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികള്‍, വിമാന യാത്രക്കാര്‍ എന്നിവര്‍ക്കും യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.

Read Also: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE