വെള്ളമില്ലാ വെള്ളച്ചാട്ടമായി അതിരപ്പിള്ളി; സന്ദർശകർക്ക് നിരാശ

By Team Member, Malabar News
No Water In Athirappilly Water Falls Thrissur
Ajwa Travels

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് വെള്ളമില്ലാത്ത വെള്ളച്ചാട്ടം. പെരിങ്ങൽക്കുത്ത് ജലവൈദ്യുത നിലയത്തിൽ നിന്നുള്ള ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം ക്രമാതീതമായി താഴ്ന്നതാണ്‌ വെള്ളച്ചാട്ടത്തിൽ വെള്ളം ഇല്ലാതായതിന് കാരണമായത്.

അവധി ദിനങ്ങളിൽ അതിരപ്പിള്ളിയിൽ എത്തിയ സന്ദർശകരെ കാത്തിരുന്നത് നേർത്ത വെള്ളച്ചാട്ടം മാത്രമാണ്. അയൽ സംസ്‌ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് സഞ്ചാരികളാണ് അതിരപ്പിള്ളിയിൽ എത്തിയത്. രാവിലെ മുതൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും വെള്ളമില്ലാത്ത വെള്ളച്ചാട്ടം കാണാൻ നിൽക്കാതെ സന്ദർശകർ അടുത്ത ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിക്കുകയായിരുന്നു.

തുടർച്ചയായി വേനൽമഴ ലഭിച്ചിട്ടും പുഴയിലെ വെള്ളം ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നത് സന്ദർശകരിൽ നിരാശയുണ്ടാക്കി. വേനൽ രൂക്ഷതയിലും വെള്ളച്ചാട്ടം മൂന്ന് കൈവഴികളിലൂടെയാണ് ഒഴുകിയിരുന്നത്. പുഴ വറ്റിയതോടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും താളം തെറ്റി.

Read also: അധികാര ദുർവിനിയോഗം, ലക്ഷങ്ങൾ സമ്പാദ്യം; ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE