തൃശൂർ: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ തീരുമാനം. കോവിഡ് വ്യാപനം വർധിച്ചതിന്റെ സാഹചര്യത്തിലാണ് തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നു.
149 പേരാണ് പഞ്ചായത്തിൽ ഇപ്പോൾ കോവിഡ് ബാധിതരായിട്ടുള്ളത്. തിങ്കളാഴ്‌ച വരെയുള്ള കണക്ക് അനുസരിച്ചാണിത്. ഇതുവരെ 227 പേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി 172 പേർ നിരീക്ഷണത്തിലും ഉണ്ട്.
നിലവിൽ ഒരാഴ്‌ചത്തേക്കാണ് കേന്ദ്രം അടച്ചിടുന്നത്. അതേസമയം, സംസ്‌ഥാനത്ത് രാത്രി കർഫ്യൂവും ഞാറാഴ്‌ചകളിലെ ലോക്ക്‌ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
Read Also: എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു