ചിഹ്‌നം മാത്രമല്ല, പേരും ജോസിന്; കോടതി ഉത്തരവിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി

By News Desk, Malabar News
Not only the symbol, but also the name Jose; Court order setback for Joseph faction
PJ Joseph
Ajwa Travels

കൊച്ചി: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് പിജെ ജോസഫിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്‌നമായി അനുവദിച്ച് തരണമെന്ന് പിജെ ജോസഫിന്റെ ഹരജി ഹൈക്കോടതി സ്വീകരിച്ചിരുന്നു.

Also Read: സ്‍പീക്കർക്ക് എതിരെ സമഗ്ര അന്വേഷണം വേണം; ചെന്നിത്തല കത്ത് നൽകി

എന്നാൽ, ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് ജോസ് കെ മാണി വിഭാഗം ഇതേ ബെഞ്ചിൽ തന്നെ ഹരജി നൽകിയിരുന്നു. ഇതിൽ വ്യക്‌തത വരുത്തിയാണ് ഹൈക്കോടതിയുടെ തിരുത്ത്. കേരള കോൺഗ്രസ് (എം) എന്ന പേര് തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങൾക്കാണ് അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ചിഹ്‌നത്തിന് പിന്നാലെ പേരും ജോസ് വിഭാഗത്തിന് സ്വന്തമായതോടെ ജോസഫ് വിഭാഗം പ്രതിസന്ധിയിലാണ്. അതേസമയം, ചെണ്ട പൊതുചിഹ്‌നമായി ഉപയോഗിക്കുന്നതിൽ ജോസഫ് വിഭാഗത്തിന് തടസമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE