‘മോദി വോട്ടിംഗ് മെഷീനേയും’ മോദിയുടെ മാദ്ധ്യമങ്ങളേയും ഭയപ്പെടുന്നില്ല; രാഹുൽ

By Desk Reporter, Malabar News
Rahul-Gandhi_2020-Nov-04
Ajwa Travels

പാറ്റ്ന: രാജ്യത്തെ തിരഞ്ഞെടുപ്പ് വോട്ടിം​ഗ് മെഷീനുകൾക്കും ‘ചില’ മാദ്ധ്യമങ്ങൾക്കും എതിരെ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. ഇന്ന് ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു രാഹുൽ.

” എംവിഎം (മോദി വോട്ടിംഗ് മെഷീൻ) ആയാലും മോദിയുടെ മാദ്ധ്യമങ്ങൾ ആയാലും ശരി, ഞാൻ അവരെ ഭയപ്പെടുന്നില്ല. സത്യം സത്യമാണ്, നീതി നീതിയാണ്. ഞാൻ ഈ മനുഷ്യനെതിരെ പ്രത്യയശാസ്‌ത്ര യുദ്ധമാണ് നടത്തുന്നത്. ഞങ്ങൾ അവരുടെ ചിന്തകൾക്കെതിരെ പോരാടുന്നു, അവരുടെ ചിന്തകളെ ഞങ്ങൾ പരാജയപ്പെടുത്തും, ”- രാഹുൽ ​ഗാന്ധി പറഞ്ഞു.

Also Read:  മഹാരാഷ്‌ട്രയില്‍ സിനിമ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും

നരേന്ദ്ര മോദി അദ്ദേഹത്തിന്റെ യോഗങ്ങളിൽ തന്നെക്കുറിച്ച് അസുഖകരമായ കാര്യങ്ങൾ പറയുന്നു. അവർ വിദ്വേഷം പരത്താൻ ശ്രമിക്കുന്നു, പക്ഷേ താൻ എപ്പോഴും സ്‌നേഹം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. വിദ്വേഷത്തിന് വിദ്വേഷത്തെ പരാജയപ്പെടുത്താൻ കഴിയില്ല, സ്‌നേഹത്തിന് മാത്രമേ കഴിയൂ. നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതു വരെ താൻ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE