ഒമൈക്രോൺ; ഉദുമയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനം

By Trainee Reporter, Malabar News
omicron-Mumbai- Maharashtra
Ajwa Travels

കാസർഗോഡ്: കേരളത്തിലും കർണാടകയിലും ഒമൈക്രോൺ സാന്നിധ്യം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി വാർഡുതല ജാഗ്രതാ സമിതികൾ വിളിച്ചു ചേർക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പഞ്ചായത്തുതല കോർകമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ ഇനിമുതൽ പഞ്ചായത്ത് പരിധിയിലെ സൂപ്പർമാർക്കറ്റുകൾ, ധനകാര്യ സ്‌ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു. പൊതുസ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് സ്‌ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി.

കൂടാതെ, പൊതുസ്‌ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നത് കാലാവധി കഴിഞ്ഞവർക്ക് അടിയന്തിരമായി വാക്‌സിൻ നൽകുന്നതിനും, ഒരു ഡാസ് പോലും എടുക്കാത്തവർക്ക് ഉടൻ വാക്‌സിൻ നൽകുന്നതിനും നടപടി സ്വീകരിക്കും.

Most Read: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണം; വിദ്യാർഥികൾ കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE