ഒമൈക്രോൺ? കർണാടകയിലെ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ഫലം ഇന്നറിയാം

By Desk Reporter, Malabar News
Omicron
Ajwa Travels

ബെംഗളൂരു: കോവിഡ് സ്‌ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധനാ ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐസിഎംആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്‌തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരൻമാരിൽ ഒരാളുടെ വൈറസ് വകഭേദം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഒമൈക്രോൺ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്‌ഥിരീകരണം നടത്താന്‍ ഇപ്പോള്‍ കഴിയില്ല.

വൈറസിനെ തിരിച്ചറിയുന്നതിനായി ഐസിഎംആറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയെന്നും കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി കെ സുധാകര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് ഇതുവരെ തിരിച്ചറിയാത്ത വകഭേദമാണിതെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബെംഗളൂരുവിൽ എത്തിയത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കോവിഡ് സ്‌ഥിരീകരിച്ചെങ്കിലും ഇത് ഡെൽറ്റാ വൈറസ് ആണെന്ന് വ്യക്‌തമായിരുന്നു.

Most Read:  എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE