മലപ്പുറം: ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം ഉച്ചക്കട വൈഎൽഭവൻ ദീപുമോൻ(40) ആണ് പാലക്കാട് നിന്നും പിടിയിലായത്. പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളിൽ നിന്നും ഇയാൾ ഫോൺ കവർന്നത്.
ഇന്നലെ നേത്രാവതി എക്‌സ്‍പ്രസിൽ യാത്ര ചെയ്‌തിരുന്ന വിദ്യാർഥിനികളെ ഇയാൾ പോലീസ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. തുടർന്ന് ഇവരുടെ ഫോണുകൾ കവർന്ന ശേഷം തിരൂരിൽ വച്ച് മറ്റൊരു ബോഗിയിൽ കയറി. ശേഷം ട്രെയിൻ കുറ്റിപ്പുറത്ത് എത്തിയപ്പോൾ ഇതിൽ നിന്നിറങ്ങി പിന്നാലെ വന്ന ഇന്റർ സിറ്റിയിൽ കയറി യാത്ര തുടരുകയും ചെയ്‌തു.
ഇതിനിടെ ഫോണുകൾ നഷ്‌ടമായ വിവരം വിദ്യാർഥിനികൾ ആർപിഎഫിനെ അറിയിച്ചു. തുടർന്ന് വിദ്യാർഥിനികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പാലക്കാട് വന്നിറങ്ങിയ പ്രതിയെ ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ വിജേഷ്, ദിലീപ് കുമാർ എന്നിവർ ചേർന്ന് പിടികൂടിയത്.
Read also: ഡിസിസി അന്തിമപട്ടിക ഹൈക്കമാൻഡിന്; പ്രഖ്യാപനം ഇന്നുണ്ടായേക്കും