ഡിസിസി അന്തിമപട്ടിക ഹൈക്കമാൻഡിന്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

By News Desk, Malabar News
congress
Representational image
Ajwa Travels

ന്യൂഡെൽഹി: കേരളത്തിലെ പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ ഇന്നറിയാം. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി ഡിസിസി അധ്യക്ഷൻമാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യാഴാഴ്‌ച രാത്രിയോടെ ഹൈക്കമാൻഡിന് സമർപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ പട്ടികയുമായി ഇന്ന് സോണിയാ ഗാന്ധിയെ കാണുമെന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നും സൂചനയുണ്ട്.

കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വർക്കിങ് പ്രസിഡണ്ടുമാരും ചേർന്ന് നേരത്തെ തയ്യാറാക്കിയ ചുരുക്കപട്ടികയിലുള്ള ചില പേരുകൾ അവസാന നിമിഷം മാറ്റേണ്ടി വന്നു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഈ ഒഴിവാക്കലെന്നാണ് സൂചന. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസർഗോഡ് ജില്ലാ അധ്യക്ഷൻമാരുടെ പേരുകളാണ് അവസാനഘട്ട ചർച്ചകളിൽ ഒഴിവാക്കപ്പെട്ടത്.

ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിലെ പേരുകൾ 

തിരുവനന്തപുരം- പാലോട് രവി, കൊല്ലം- പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട- സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ- കെ.പി. ശ്രീകുമാര്‍, കോട്ടയം- ഫില്‍സണ്‍ മാത്യൂസ്, ഇടുക്കി- എസ് അശോകന്‍, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശൂര്‍- ജോസ് വള്ളൂര്‍, പാലക്കാട്- എ തങ്കപ്പന്‍, മലപ്പുറം- വിഎസ് ജോയ്, കോഴിക്കോട്- കെ പ്രവീണ്‍കുമാര്‍, വയനാട്- എന്‍ഡി അപ്പച്ചന്‍, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, കാസർഗോഡ്- പികെ ഫൈസൽ

ക്രിസ്‌ത്യൻ, മുസ്‌ലിം, ഈഴവ, നായർ പ്രതിനിധ്യങ്ങൾ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതർക്കും സ്‌ത്രീകൾക്കും വിട്ടുപോയ സമുദായങ്ങൾക്കും കെപിസിസിയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. മധ്യതിരുവിതാംകൂറിൽ ഈഴവ, ക്രിസ്‌ത്യൻ പ്രാതിനിധ്യം കൃത്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്തിമപട്ടിക തയ്യാറാക്കൽ നീണ്ടുപോയത്.

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദ്ദേശിച്ച രാജേന്ദ്രപ്രസാദ് തന്നെയാണ് അധ്യക്ഷൻ. തിരുവനന്തപുരത്ത് ആദ്യം പരിഗണിച്ച പേരുകൾ അവസാന നിമിഷം ഒഴിവാക്കുകയും പാലോട് രവിയുടെ പേര് ചേർക്കുകയുമായിരുന്നു. വയനാട്ടിൽ എൻഡി അപ്പച്ചന്റെ പേര് രാഹുൽ ഗാന്ധിയാണ് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്.

Also Read: ഒരു മാസത്തിനിടെ കോവിഡ് കവർന്നത് 4099 ജീവൻ; മരണസംഖ്യ ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE