മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് ഉമ്മന്‍ ചാണ്ടി

By Central Desk, Malabar News
Oommen Chandy thanked Minister Veena George
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉൽഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി വീണാ ജോര്‍ജിന് നന്ദിയറിയിച്ചത്.

കോട്ടയം പാമ്പാടിയില്‍, ള്ളൂരിനു സമീപം 7 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ സ്‌ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടർന്നു നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഈ നായയ്‌ക്ക് പേവിഷബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നോടെയാണു വെള്ളൂർ നൊങ്ങൽ ഭാഗത്തു വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വിദ്യാർഥി ഉൾപ്പെടെ 7 പേരെ നായ കടിച്ചു പരുക്കേൽപിച്ചത്.

ഇവിടെയെത്തിയ ഉമ്മന്‍ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് അപ്പോൾതന്നെ മന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് കാര്യമറിയിച്ചു. ഉടൻ ഇടപെടൽ ഉണ്ടാകാൻ ഇദ്ദേഹം അഭ്യർഥിച്ചു. മന്ത്രി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

മെഡിക്കല്‍ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു. മീനടം മെഡിക്കൽ ഓഫീസർ ഡോ.രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നല്‍കി ആത്‌മ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഇത് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായി.

വിഷയത്തിൽ വളരെ പെട്ടെന്ന് നടപടിയെടുത്ത മന്ത്രിയെ ഉമ്മന്‍ചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. ഈ പരിസരത്ത് തന്നെ പാറയ്‌ക്കൽ നിഷ സുനിലിന്റെ ദേഹത്തും നായ 36 തവണ കടിച്ചിരുന്നു. വീട്ടുമുറ്റത്തു നിന്ന നിഷയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ ഇവരും സുഖപ്പെട്ടു വരുന്നു.

Related Read: ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമാണ്; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE