കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

By Staff Reporter, Malabar News
Farmers Strike Malabar News
ഫോട്ടോ കടപ്പാട്: ബിസിനസ് ലൈൻ
Ajwa Travels

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ഈ മാസം 26 മുതൽ മൂന്നു ദിവസത്തെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയുടെ തീരുമാനം. ‘റെയിൽ രോകോ’ എന്ന് പേരിട്ടിരിക്കുന്ന സമരപരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി സർവാൻ സിംഗ് പാന്ദർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ അമൃത്സറിൽ കഴിഞ്ഞ ദിവസം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പഞ്ചാബിലെ മറ്റു കർഷക സംഘടനകളും സെപ്റ്റംബർ 25-ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിനു പുറമേ ഹരിയാന,തെലങ്കാന എന്നിവിടങ്ങളിലും ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഓർഡിനൻസിൽ പ്രതിഷേധിച്ച് എൻഡിഎയിലെ കക്ഷിയായിരുന്ന ശിരോമണി അകാലിദൾ മുന്നണിയിൽ നിന്നും പിൻമാറിയിരുന്നു.

Read Also: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE