നേപ്പാൾ വഴിയുള്ള വിദേശയാത്ര; ഇന്ത്യൻ പൗരൻമാർക്ക് എൻഒസി വേണ്ട

By Staff Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ പാസ്‌പോർട്ടും ഇമിഗ്രേഷൻ ക്ളിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻഒസി ആവശ്യമില്ല. ഇമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധമായിരുന്ന എൻഒസി ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്‌തമാക്കി.

2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻഒസി ഒഴിവാക്കിയിരിക്കുന്നത്. ത്രിഭുവൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.

അതേസമയം പാസ്‌പോർട്ടല്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗമോ, വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻഒസി തുടർന്നും ആവശ്യമാണ്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് നിർത്തിവച്ച രാജ്യങ്ങളിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയം എടുത്ത തീരുമാനം പ്രയോജനകരമാകും. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.

Read Also: 18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ; രജിസ്ട്രേഷൻ ആരംഭിക്കുന്നത് 28 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE