ഗാന്ധിനഗർ: ഗുജറാത്തിലെ ഭുജിൽ നിന്ന് രണ്ട് പാകിസ്‌ഥാൻ മൽസ്യ തൊഴിലാളികളെ ബിഎസ്എഫ് പിടികൂടി. നാല് പാക് നിർമിത ബോട്ടുകളും പിടിച്ചെടുത്തു. രാവിലെ 8.30ഓടെ ഹറാമി നളയുടെ പൊതുമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോട്ടുകളുടെ നീക്കം ബിഎസ്എഫ് കണ്ടെത്തിയത്. പ്രദേശത്ത് ഊർജിതമായ തിരച്ചിൽ ആരംഭിച്ചതായി ബിഎസ്എഫ് വ്യക്‌തമാക്കി.
തുടർന്ന് സ്‌ഥലത്തെത്തിയ സംഘം ബോട്ടുകൾ പരിശോധിച്ചു. പിന്നാലെ മൽസ്യ തൊഴിലാളികളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. എന്നാൽ പിടിച്ചെടുത്ത ബോട്ടിൽ നിന്ന് മൽസ്യബന്ധന വലകൾ, ഉപകരണങ്ങൾ എന്നിവയൊഴികെ സംശയാസ്‌പദമായ ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം, കടൽക്ഷോഭവും ശക്‌തമായ കാറ്റും കാരണം മൽസ്യ തൊഴിലാളികളും ബോട്ടുകളും ഇന്ത്യൻ ഭാഗത്ത് ഒലിച്ചുപോകാനുള്ള സാധ്യത കൂടുതലാണെന്ന് ബിഎസ്എഫ് അറിയിച്ചു.
Most Read: വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽ, പിതാവിനെതിരെ കേസെടുക്കും