കോവിഡ് വാക്‌സിനേഷൻ; ജില്ലയിൽ ഇതുവരെ ലഭിച്ചത് 56,370 ഡോസ് വാക്‌സിൻ

By Team Member, Malabar News
palakkad covid vaccine
Representational image
Ajwa Travels

പാലക്കാട് : സംസ്‌ഥാനത്ത് പുരോഗമിക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണത്തിൽ 56,370 ഡോസ് വാക്‌സിനാണ് പാലക്കാട് ജില്ലക്ക് ഇതുവരെ ലഭിച്ചത്. ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 11,259 ആണ്. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 27,177 ആളുകളാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിക്കുന്നതിന് വേണ്ടി ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ഇവർക്കുള്ള ആദ്യഘട്ട വാക്‌സിനേഷൻ ഫെബ്രുവരി 5ആം തീയതിക്ക് മുൻപ് പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ജില്ലയിൽ നിലവിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ആളുകളിൽ 15,918 ആളുകൾക്കാണ് ഇനി വാക്‌സിൻ നൽകാനുള്ളത്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ 2,269 ആളുകളിൽ കോവിഡ് വാക്‌സിനേഷൻ നടത്തിയിരുന്നു. കൂടാതെ ഇന്ന് ജില്ലയിലെ 22 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുന്നുണ്ട്. ഫെബ്രുവരി 5ന് മുൻപായി ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കാനുള്ള നിർദേശം ലഭിച്ചതിനെ തുടർന്ന് ജില്ലകളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ജില്ലയിൽ ഇതുവരെ വാക്‌സിൻ കുത്തിവെപ്പ് എടുത്ത ആളുകളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. ഫെബ്രുവരി 5ആം തീയതിയോടെ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ, തുടർന്ന് ഫെബ്രുവരി രണ്ടാം ആഴ്‌ചയോടെ അവർക്കുള്ള രണ്ടാം ഡോസ് വാക്‌സിൻ വിതരണവും നടക്കും. ജില്ലയിൽ ഇതുവരെ ലഭിച്ച വാക്‌സിൻ ഉപയോഗിച്ച് തന്നെ രണ്ടാം ഡോസ് വാക്‌സിൻ വിതരണവും നടത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE