പാർട്ടി കോൺഗ്രസ്; കരട് രാഷ്‌ട്രീയ പ്രമേയ ചർച്ച ഇന്ന് അവസാനിക്കും

By News Desk, Malabar News
CPM Party congress 2022

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്‌ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. കഴിഞ ദിവസം ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ വേണം, അതിൽ കോൺഗ്രസിന്റെ പങ്ക് എന്നിവയിലടക്കം ഇന്ന് അന്തിമ തീരുമാനമെടുക്കും. കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന നിലപാടാണ് സംസ്‌ഥാന കമ്മിറ്റി സ്വീകരിച്ചത്.

ഇന്ന് ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട് അവതരിപ്പിക്കും. കോൺഗ്രസ് സഹകരണത്തിന് എതിരെയാണ് കേരള ഘടകത്തിന്റെ നിലപട്. സെമിനാറിന് വിളിച്ചാൽ പോലും രാഷ്‌ട്രീയം കളിക്കുന്നവരുമായി എന്ത് ചർച്ചയെന്ന് പി രാജീവ് ചോദിച്ചു. കോൺഗ്രസിന്റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരള ഘടകം ആവശ്യപ്പെട്ടു. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്‌തമാക്കിയിട്ടുണ്ട്.

വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിർദ്ദേശമാണ് പാർട്ടി കോൺഗ്രസ് ഉൽഘാടനം ചെയ്‌തുകൊണ്ട്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചത്. എന്നാൽ, അതിന് തടസമാകുന്ന നിലപാടാണ് പ്രധാന സംസ്‌ഥാന ഘടകങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

Most Read: കെവി തോമസ് പാർട്ടി വിടുകയില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കൽ അസാധ്യവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE