പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പൊലീസ് സേനയുടെ യാത്രയയപ്പ്. 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പൊലീസ് സേനയില്‍ നിന്ന് വിരമിക്കുന്നത്. മിഥുല മോഹന്വധം, കൂടത്തായി കൂട്ടക്കൊലപാതകം തുടങ്ങി തുമ്പില്ലാത്ത നിരവധിക്കേസുകള്‍ സൈമണിന്റെ നേതൃത്വത്തില്‍ തെളിയിക്കപ്പെട്ടു.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചെങ്കിലും കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ മലയാളികള്‍ക്കിടയില്‍ പരിചിതനാകുന്നത്. 1984ല്‍ തുമ്പ എസ്ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ല്‍ ഐപിഎസ് ലഭിച്ചു.
സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലെയും ക്രമസമാധാന ചുമതല സൈമണ്‍ കൃത്യമായി നിറവേറ്റി. കേസ് അന്വേഷണ മികവിന് അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് പോലും ലഭിച്ച ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കി. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് വിരമിക്കുന്നത്.
Read also: പരാതിക്കാരിക്ക് നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ അവകാശമില്ലെന്ന് രേഖകള്‍ പുറത്ത്

































