കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്ത് യുക്രൈൻ

By Team Member, Malabar News
Patrol Boats Of Russia Destroyed By Ukraine In Black Sea
Ajwa Travels

കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. സ്നേക്ക്‌ ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന ദൃശ്യവും യുക്രൈൻ പങ്കുവെച്ചിട്ടുണ്ട്.

അത്യാധുനിക ആയുധ സജ്‌ജീകരണങ്ങളുള്ളതാണ് റാപ്റ്റർ പട്രോൾ ബോട്ടുകൾ. ഇരുപത് സൈനികർ വരെ ഇതിലുണ്ടാകും. തുർക്കി നിർമിത ബെയ്റാക്‌ടർ ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രൈൻ വ്യക്‌തമാക്കി. ഏപ്രിൽ പകുതിയോടെ റഷ്യയുടെ യുദ്ധക്കപ്പൽ കരിങ്കടലിൽ മുങ്ങിയിരുന്നു. തീപിടിച്ചാണു കപ്പൽ മുങ്ങിയതെന്നാണ് റഷ്യ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ഡ്രോൺ ആക്രമണത്തിലാണ് യുദ്ധക്കപ്പൽ മുങ്ങിയതെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്.

നിലവിൽ യുക്രൈൻ പ്രതിരോധത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ് സ്‌നേക്ക് ദ്വീപ്. യുക്രൈനും റഷ്യയും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

Read also: നിർബന്ധിത വാക്‌സിനേഷൻ പാടില്ല; ഉത്തരവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE