പെട്രോളിയം വിലവർധന; ഒപ്പുശേഖരണ പ്രതിഷേധവുമായി ഈഴുവതിരുത്തി കോൺഗ്രസ്

By Desk Reporter, Malabar News
Petrol and diesel price hike; Ezhuvathiruthi Congress with signature protest
ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പിൽ ഒപ്പുശേഖരണം നടത്തുന്നു
Ajwa Travels

പൊന്നാനി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനക്കെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പ്രതിഷേധത്തിൽ ഭാഗമായി ഈഴുവതിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും.

കേന്ദ്ര സംസ്‌ഥാന സർക്കാറുകളുടെ അമിത നികുതി മൂലം വിലയിലുണ്ടാകുന്ന അമിതവർധനയിൽ പ്രതിഷേധിച്ച് നടത്തിയ ഒപ്പുശേഖരണം മണ്ഡലത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലും സംഘടിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടത്തിയ ഒപ്പു ശേഖരണ സമരം കെപിസിസി അംഗം അഡ്വക്കേറ്റ് കെ ശിവരാമൻ ഉൽഘാടനം ചെയ്‌തു. ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നബീൽ നൈതല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി ജോസഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എൻഎ ജോസഫ്, ജെപി വേലായുധൻ, സന്തോഷ്‌ ടികെ, സി ജാഫർ, പിടി നാസർ, എവി പ്രശാന്ത്, ആർവി മുത്തു, ഊരത്ത്‌ രവി, പ്രവിത സതീശൻ, വിബീഷ് ചന്ദ്രൻ, കെവി സജീർ, ഷാജിമോൻ കറുകതിരുത്തി, സക്കീർ കുറ്റിക്കാട് എന്നിവർ ഒപ്പു ശേഖരണ സമര പരിപാടിയിൽ പങ്കെടുത്തു.

Most Read: മാദ്ധ്യമങ്ങളെ പാർട്ടി നിയന്ത്രിക്കും; തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്‌താവന വിവാദത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE