ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണന് കസ്‌റ്റംസ് വീണ്ടും നോട്ടീസ് അയക്കും

By Staff Reporter, Malabar News
Kodiyeri-Balakrishnan-wife
Vinodini Kodiyeri
Ajwa Travels

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം. ഡോളർ, സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വിവാദ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കസ്‌റ്റംസ് കമ്മീഷണറേറ്റിൽ എത്താന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നേടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന് സമ്മാനിച്ച മൊബൈൽ ഫോണിൽ വിനോദിനി ബാലകൃഷ്‌ണന്റെ പേരിൽ എടുത്ത സിംകാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

Read Also: തൃശൂർ പൂരം; പകിട്ട് കുറയാതെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE