ശബരിമല; ഭക്‌തർക്ക്‌ ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

By Team Member, Malabar News
sabarimala Temple
Ajwa Travels

പത്തനംതിട്ട : കർക്കിടകമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ  ഭക്‌തർക്ക്‌ ദർശനം. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത 5000 പേർക്കാണ് പ്രതിദിനം ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രത്തിൽ ഭക്‌തരെ പ്രവേശിപ്പിക്കുക.

ഇതിനോടകം തന്നെ 5 ദിവസത്തെ ദർശനത്തിനായി പതിനാറായിരത്തിൽ അധികം ആളുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കോ, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമാണ് പ്രവേശനാനുമതി നൽകുക.

കൂടാതെ പമ്പയിലും സന്നിധാനത്തും ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 5ന് കർക്കിടകമാസ പൂജകൾക്കായി തുറന്ന ശബരിമല നട 21ആം തീയതിയാണ് അടക്കുന്നത്. അതുവരെ ഭക്‌തർക്കായി പമ്പയിലേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകും. ഇതിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

Read also : തൊഴിൽ പ്രതിസന്ധി; കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്‍മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE