പ്ളസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും; വിദ്യാഭ്യാസമന്ത്രി

By Staff Reporter, Malabar News
Education policy making-Minister V Sivankutty
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: പ്ളസ്‌ വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല; മന്ത്രി പറഞ്ഞു.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള വിഷയം തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല. ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചു കൊണ്ടാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം എടുക്കുകയെന്നും വി ശിവൻകുട്ടി പറഞ്ഞു.

ആവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകൾ അടച്ചുള്ള ഒരുക്കങ്ങളാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം പരീക്ഷയുടെ നടത്തിപ്പിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചന്ദ്രിക കള്ളപ്പണക്കേസ്; വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE