ഇടുക്കിയിൽ സമാന്തര ബാർ നടത്തിയ വ്യക്‌തി പോലീസ് പിടിയിൽ

By Staff Reporter, Malabar News
bar-parallel
Representational Image
Ajwa Travels

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചു വച്ചിരുന്ന വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ചക്കക്കാനത്തെ സ്വകാര്യ വർക്ക്ഷോപ്പിനോട് ചേർന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാൾ സമാന്തര ബാർ സംവിധാനമൊരുക്കി മദ്യവിൽപന നടത്തിയിരുന്നത്. കോൺക്രീറ്റ് മിക്‌സർ കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തിലും സമീപത്ത് റോഡരികിലും ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.

ലോക്ക്ഡൗണിന് മുൻപ് ബീവറേജ് ഷോപ്പുകളിൽ നിന്ന് വാങ്ങിവച്ച മദ്യമാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. 25 കുപ്പികളിലായി 10 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read Also: കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE