കോഴിക്കോട്: പൊറ്റമ്മൽ അപകടത്തിൽ കെട്ടിട ഉടമയെയും നിർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ. കെട്ടിട അപകടത്തിന് കാരണം നിർമ്മാണത്തിനിടയിലെ അശ്രദ്ധയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നിലവിൽ അഞ്ച് പേരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്‌ച രാവിലെ ഏഴേമുക്കാലോടെ നഗരത്തിലെ തൊണ്ടയാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്‌ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ളാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് തകർന്ന സ്ളാബിനുള്ളിൽ പെട്ടത്.
Read Also: ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി കുറയ്‌ക്കണം; ആവശ്യവുമായി ഓഡി ഇന്ത്യ