ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

By Trainee Reporter, Malabar News
sbi-pregnent-women-circular
Representational image

വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ 8നാണ് പരാതിക്ക് ആസ്‌പദമായ സംഭവം. കോഴിക്കോട് അത്തോളിയിലെ ഭർതൃവീട്ടിൽ നിന്നും വയനാട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡോക്‌ടറെ കാണാൻ വരുന്ന വഴി വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ മുഹമ്മദലി മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് പരാതി. യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഒന്നര മണിക്കൂർ അവിടെ നിർത്തുകയും ചെയ്‌തു. ആരോഗ്യസ്‌ഥിതി പോലും ഉദ്യോഗസ്‌ഥർ പരിഗണിച്ചില്ല. രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ പച്ചക്കളമാണെന്നും പരാതിയിൽ പറയുന്നു.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്‌ ജില്ലാ പോലീസ് മേധാവിക്കും വെള്ളമുണ്ട സിഐക്കും പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവ് നൽകി. കൽപ്പറ്റയിലെ അടുത്ത സിറ്റിങ്ങിൽ കമ്മീഷൻ കേസ് പരിഗണിക്കും.

Read also: ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE