പാലക്കാട് : ജില്ലയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസെടുത്തു. കുറിച്ചിയിൽ ആർ ഹരിഹരനാഥൻ(20), പോത്തനൂർ മധുരവീരൻ സ്ട്രീറ്റിൽ പരമേശ്വരൻ(19), വെള്ളലൂർ വെള്ളാലർ കോളനിയിൽ വി വിഘ്‌നേശ്വരൻ(20) എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ഏപ്രിൽ 5ആം തീയതിയാണ് ഹരിഹരനാഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കല്യാണം കഴിച്ചത്. കൂടാതെ കഴിഞ്ഞ ഫെബ്രുവരി 9ആം തീയതി പരമേശ്വരനും, 2020 ഡിസംബർ 29ആം തീയതി വിഘ്‌നേശ്വരനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരെ വില്ലേജ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർമാർ പരാതി നൽകിയത്.
കുറിച്ചി വില്ലജ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ ബാലുദുരൈ സ്വാമിയാണ് ഹരിഹരനാഥനും, പരമേശ്വരനും എതിരെ പരാതി നൽകിയത്. വെള്ളലൂർ വില്ലേജ് അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ നാഗരാജനാണ് വിഘ്‌നേശ്വരനെതിരെ പരാതി സമർപ്പിച്ചത്.
Read also : ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ