നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

By Desk Reporter, Malabar News
Tikaram-Meena
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്‌റ്റൽ വോട്ട് തിരഞ്ഞെടുക്കാം. ഇതിനായി ആക്ഷന്‍ പ്ളാൻ തയ്യാറാക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

അതേസമയം, മാവോയിസ്‌റ്റ് സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ സുരക്ഷ വർധിപ്പിക്കും. ജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും പരാതി ലഭിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ കണ്ണൂർ ജില്ലക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

21ആം തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘം സംസ്‌ഥാനത്ത് എത്തും. രാഷ്‌ട്രീയ പാർട്ടികളുമായി സംഘം ചർച്ച നടത്തും. 21ന് തിരുവനന്തപുരത്തും 22ന് എറണാകുളത്തും കണ്ണൂരും ആണ് രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള ചർച്ച.

Sports News:  ഐഎസ്എല്‍; ബംഗളൂര് എഫ്‌സിയും ഈസ്‌റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE