മാഞ്ചസ്‌റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം. മാഞ്ചസ്‌റ്റര്‍ തട്ടകത്തില്‍ ചെല്‍സി എത്തുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്ന് ഉറപ്പ്. മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തിലാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും നേര്‍ക്കുനേര്‍ മാറ്റുരക്കുന്നത്. ഇന്ന് രാത്രി 10.30നാണ് മല്‍സരം.
ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ പരിശീലന തന്ത്രങ്ങളുമായാണ് മാഞ്ചസ്‌റ്റര്‍ കളത്തിലിറങ്ങുന്നത്. നേരത്തെ ചെല്‍സിയും മാഞ്ചസ്‌റ്ററും ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം കൂടുതല്‍ പ്രാവശ്യവും മാഞ്ചസ്‌റ്ററിനോടൊപ്പം ആയിരുന്നു. എന്നാല്‍ പരിശീലകന്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ കീഴില്‍ കൂടുതല്‍ കരുത്തോടെ എത്തുന്ന ചെല്‍സി ഇന്ന് വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. അതേസമയം പി എസ് ജിക്ക് എതിരെ നടത്തിയ പ്രകടനം ചെല്‍സിയുമായുള്ള മല്‍സരത്തിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.
ഇത്തവണ ഇരു ടീമുകളും അത്ര മികച്ച രീതിയില്‍ ആയിരുന്നില്ല സീസണ്‍ തുടങ്ങിയത്. സീസണില്‍ കളിച്ച രണ്ട് ഹോം മല്‍സരങ്ങളിലും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഹോം പരാജയം കൂടി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിനും സംഘത്തിനു താങ്ങാന്‍ ആവില്ല.ഡിഫന്‍സ് ആണ് രണ്ട് ടീമുകളുടെയും പ്രധാന പ്രശ്‌നമായി വിലയിരുത്തുന്നത്.
സസ്‌പെന്‍ഷനില്‍ ഉള്ള മാര്‍ഷ്യല്‍ ഇന്ന് യുണൈറ്റഡ് നിരയില്‍ ഉണ്ടാവില്ല. അതേസമയം പരിക്ക് മാറി മഗ്വയര്‍ ടീമില്‍ തിരികെയെത്തുകയും ചെയ്യും. പി എസ് ജിക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവെച്ച ടുവന്‍സബെയെ ഒലെ ഇന്നും ഡിഫന്‍സില്‍ ഇറക്കുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്. കവാനിയുടെ അരങ്ങേറ്റത്തിനും ഇന്ന് സാധ്യതയുണ്ട്.
ഗോള്‍കീപ്പര്‍ കെപ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ എഡ്വേര്‍ഡ് മെന്‍ഡി തന്നെ ആകും ഈ മല്‍സരത്തിലും ചെല്‍സിയുടെ വല കാക്കുക. കൂടാതെ ചെല്‍സി നിരയില്‍ ഇതാദ്യമായി സിയെച് ആദ്യ ഇലവനില്‍ ഇറങ്ങാനും ഇന്ന് സാധ്യത ഏറെയാണ്.
Read Also: പാര്‍വതിയും ബിജു മേനോനും ഒരുമിച്ച്; ചിത്രം അടുത്ത വര്‍ഷം തിയേറ്റര്‍ റിലീസിന്