രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി

By Team Member, Malabar News
Presidential Election India Will Be On July 18
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി നടക്കും. ജൂലൈ 21ആം തീയതിയാണ് ഫലപ്രഖ്യാപനം നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകുമെന്നും, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. ജൂൺ 15ആം തീയതിയാണ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറത്തിറങ്ങുക. തുടർന്ന് ജൂൺ 29ആം തീയതി വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.

നിലവിൽ രാഷ്‌ട്രപതിയായ രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ജൂലൈ 24ആം തീയതി അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

Read also: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE