തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഉടൻ തുറക്കുന്നതിനേക്കാൾ ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. ഭക്‌തജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, രോഗവ്യാപനം തടയുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്‌ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസും പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്‌ലിം സംഘടനകളും രംഗത്ത് വന്നിരുന്നു. മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.
Read also: ഏലംകുളം കൊലപാതകം; പെൺകുട്ടിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതിയെന്ന് സൂചന