ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

By Syndicated , Malabar News
priyanka Gandhi in up
Ajwa Travels

യുപി: ലളിത്പൂരിൽ കുഴഞ്ഞു വീണു മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാസവളം വാങ്ങാൻ വരി നിൽക്കവെയാണ് കർഷകർ കുഴഞ്ഞു വീണത്. കർഷകർക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത പ്രിയങ്ക ബുന്ദേൽഖണ്ഡ് മേഖലയിൽ കടുത്ത രാസവളക്ഷാമം നേരിടുകയാണെന്നും പറഞ്ഞു.

മധ്യപ്രദേശിൽ രാസവള പ്രതിസന്ധിയെ തുടർന്ന് 45കാരനായ കർഷകൻ വിഷം കഴിച്ച്​ ആത്‌മഹത്യ ചെയ്‌തിരുന്നു. അശോക്​ നഗർ ജില്ലയിലെ പാപ്രോൽ ഗ്രാമത്തിലെ ധൻപാൽ യാദവാണ്​ മരിച്ചത്​. വിളകൾക്ക്​ വളം ലഭിക്കാത്തതിനെ തുടർന്ന്​ നിരാശനായിരുന്നു ഇദ്ദേഹം. രാസവള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ബിന്ദ്​, മൊറേന, അശോക്​ നഗറ, സത്​ന തുടങ്ങിയ നിരവധി ജില്ലകളിലെ കർഷകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

Read also: മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE