മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി

By Syndicated , Malabar News
varun-gandhi
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട് കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാറിനെ വിമർശിച്ചും ബിജെപി എംപി വരുൺ ഗാന്ധി. വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ലഭ്യമാക്കുമെന്ന നിയമപരമായ ഉറപ്പ്​ ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകർക്കെതിരായ ചൂഷണം തുടരും എന്നായിരുന്നു വരുൺ ഗാന്ധിയുടെ ട്വീറ്റ്.

“അടിസ്​ഥാന താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്​ ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷ​കരെ ചൂഷണം ചെയ്യുന്നത്​ തുടരും. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം” -വരുൺ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

കർഷകർക്ക് വേണ്ടി നിരന്തരം ​കേന്ദ്രസർക്കാറിനെ വിമ​ർശിക്കുന്ന വ്യക്‌തിയാണ്​ വരുൺ ഗാന്ധി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ ബിജെപിയിൽ നിന്നുതന്നെ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ വരുൺ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ദേശീയ നിർവാഹക സമിതിയിൽനിന്ന്​ ബിജെപി പുറത്താക്കിയിരുന്നു. ഉത്തർപ്രദേശ്​ ലഖിംപൂർ​ ഖേരിയിലെ കർഷക കൊലയിൽ കേന്ദ്രമന്ത്രിക്കെതിരെ വരുൺ ഗാന്ധിയും ​മനേക ഗാന്ധിയും സ്വീകരിച്ച നിലപാടായിരുന്നു നടപടിക്ക് പിന്നിൽ.

Read also: പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE